വ്യോമസേനയിൽ എയർമെൻ : അവസാന തീയതി 7 ഫെബ്രുവരി , 2021
വ്യോമസേനയിൽ എയർമെൻ
പ്ലസ്ടു/ഡിപ്ലോമ യോഗ്യതയുള്ളവർക്കായി വ്യോമേസേനയിൽ എയർമെൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് X , ഗ്രൂപ്പ് Y ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ശാരീരിക യോഗ്യതകളുടെ വിശദവിവരങ്ങൾക്ക് www.airmenselection.cdac.in സന്ദർശിക്കുക.
2001 ജനുവരി 16 -നും 2004 ഡിസംബർ 29 -നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെെടെ) ജനിച്ചവരായിരിക്കണം. മൂന്ന് ഘട്ടങ്ങളിലായാണ് തിരെഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഓൺലൈൻ പരീക്ഷയാണ് നടക്കുക. അതിൽ വിജയിച്ചവർക്കാണ് രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം. രണ്ടാംഘട്ടത്തിൽ രണ്ട് എഴുത്ത് പരീക്ഷകളും കായികക്ഷമതാ പരിശോധനയും രേഖാപരിശോധയുമാണ് ഉണ്ടാവുക. രണ്ടാംഘട്ടം ജയിക്കുന്നവർക്ക് മൂന്നാംഘട്ടത്തിൽ ആരോഗ്യപരിശോധനയുണ്ടാകും.
ജനുവരി 22 മുതൽ www.airmenselection.cdac.in , www.careerindianairforce.cdac.in എന്നിവ വഴി അപേക്ഷിക്കാം. പരീക്ഷാഫീസ് 250 രൂപ. ഫീസ് ഓൺലൈനായോ ആക്സിസ് ബാങ്കിൽ നേരിട്ടോ അടയ്ക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 7, 2021.
അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചുളള സംശയങ്ങൾ പരിഹരിക്കുന്നതിന് കൊച്ചിയിലെ എയർമെൻ സെലക്ഷൻ സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 0484-2427010 , 9188431092 , 9188431093

Comments
Post a Comment