Posts

Showing posts from January, 2021

വ്യോമസേനയിൽ എയർമെൻ : അവസാന തീയതി 7 ഫെബ്രുവരി , 2021

Image
 വ്യോമസേനയിൽ എയർമെൻ പ്ലസ്ടു/ഡിപ്ലോമ യോഗ്യതയുള്ളവർക്കായി വ്യോമേസേനയിൽ എയർമെൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് X , ഗ്രൂപ്പ് Y ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ശാരീരിക യോഗ്യതകളുടെ വിശദവിവരങ്ങൾക്ക് www.airmenselection.cdac.in സന്ദർശിക്കുക. 2001 ജനുവരി 16 -നും 2004 ഡിസംബർ 29 -നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെെടെ) ജനിച്ചവരായിരിക്കണം. മൂന്ന് ഘട്ടങ്ങളിലായാണ് തിരെഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഓൺലൈൻ പരീക്ഷയാണ് നടക്കുക. അതിൽ വിജയിച്ചവർക്കാണ് രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം. രണ്ടാംഘട്ടത്തിൽ രണ്ട് എഴുത്ത് പരീക്ഷകളും കായികക്ഷമതാ പരിശോധനയും രേഖാപരിശോധയുമാണ് ഉണ്ടാവുക. രണ്ടാംഘട്ടം ജയിക്കുന്നവർക്ക് മൂന്നാംഘട്ടത്തിൽ ആരോഗ്യപരിശോധനയുണ്ടാകും.  ജനുവരി 22 മുതൽ www.airmenselection.cdac.in , www.careerindianairforce.cdac.in എന്നിവ വഴി അപേക്ഷിക്കാം. പരീക്ഷാഫീസ് 250 രൂപ. ഫീസ് ഓൺലൈനായോ ആക്സിസ് ബാങ്കിൽ നേരിട്ടോ അടയ്ക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 7, 2021. അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചുളള സംശയങ്ങൾ പരിഹരിക്കുന്നതിന് കൊച്ചിയിലെ എയർമ...

കേരള ദേവസ്വം ബോർഡ്‌ റിക്രൂട്ട്മെന്റ് : അവസാന തീയതി 18.01.2021

Image
കേരള ദേവസ്വം ബോർഡിൽ അവസരങ്ങൾ ഗുരുവായൂര്‍, മലബാര്‍, തിരുവിതാംകൂർ എന്നീ ദേവസ്വങ്ങളില്‍  ക്ലാർക്ക് , ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് , എൽ.ഡി ടൈപ്പിസ്റ്റ് , ഗോൾഡ് സ്മിത്ത് , അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) , മെഡിക്കൽ സൂപ്രണ്ട്  എന്നീ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബോർഡിന്റെ ഔദ്യാേഗിക വെബ്സൈറ്റായ  http://kdrb.kerala.gov.in/ വഴി രജിസ്റ്റർ ചെയ്താൽ ലഭിക്കുന്ന യൂസർനെയിം പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താണ് അപേക്ഷ അയക്കേണ്ടത്. അവസാന തീയതി : 18.01.2021 തിങ്കളാഴ്ച്ച. വിശദവിവരത്തിന്:  http://kdrb.kerala.gov.in/

സേനയിൽ പ്ലസ്ടുക്കാർക്ക് അവസരം.(NDA &NA) അവസാനതീയതി 19.01.2021

Image
സേനയിൽ പ്ലസ്ടുക്കാർക്ക് അവസരം. (NDA & NA) നാഷണൽ ഡിഫൻസ് അക്കാദമി (NDA) & നേവൽ അക്കാദമി പരീക്ഷ (I) 2021 ന്  യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ആകെ 400 ഒഴിവുകളാണുള്ളത്. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു ക്ലാസിൽ പഠിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. അവിവാഹിതരായ പുരുഷന്മാർക്കുമാത്രമേ അപേക്ഷിക്കാനാകൂ. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഏപ്രിൽ 18 -നാണ് പരീക്ഷ . നാഷണൽ ഡിഫൻസ് അക്കാദമിയിലെ (NDA) ആകെ 370 ഒഴിവിൽ കരസേന 208, വ്യോമസേന 120, നാവികസേന 42 എന്നിങ്ങനെയാണ് ഉള്ളത്. നേവൽ അക്കാദമി കേഡറ്റ് 30 ഒഴിവാണുള്ളത്. അപേക്ഷകർ 2002 ജൂലൈ 2 നും 2005 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷകർക്ക് നിശ്ചിത ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി നൽകണം. അപേക്ഷാഫീസ് 100 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാർ ഫീസടക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : 2021 ജനുവരി 19. വിശദവിവരങ്ങൾക്കും നോട്ടിഫിക്കേഷനും സന്ദർശിക്കുക: www.upsc.gov.in

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം (KPSC) അവസാന തീയതി : 03.02.2021.

Image
 കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം (KPSC) 31.12.2020     ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ 'ഒറ്റത്തവണ രജിസ്ട്രേഷൻ' പൂർത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ Profile-ലൂടെയും കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്പ്പിക്കേണ്ടതാണ്. നേഴ്സ് ഗ്രേഡ്  II ,ഡ്രാഫ്റ്സ്മാൻ / ഓവർസിയർ (സിവില്‍), ഹയർ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകൻ  (ജൂനിയർ) മാത്തമാറ്റിക്സ് , ലോവർ ഡിവിഷൻ ക്ലാർക്ക് , പാർട്ട് ടൈം സ്ക്കൂള്‍ ടീച്ചർ, പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ,  അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി, ഹെഡ് ഓഫ് സെക്ഷൻ ( ആർക്കിടെക്ചർ ), കൃഷി ഓഫീസർ, അസിസ്റ്റന്റ്  എഞ്ചിനീയർ (ഇലക്ട്രിക്കല്‍), ലക്ചറർ ഇൻ ഡാൻസ്  ( കേരള നടനം ) ,  ലീഗല്‍ അസിസ്റ്റന്റ്  ഗ്രേഡ്  II , ഡ്രാഫ്റ്സ്മാൻ ഗ്രേഡ്  I (കേരള വാട്ടർ അതോറിറ്റി ), അസിസ്റ്റന്റ് കന്നഡ ട്രാൻസ്ലേറ്റർ  ഗ്രേഡ്  II , ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസ൪, ആർട്ടിസ്റ്റ് മോഡലർ, ആർക്കിറ്റെക്ചറൽ  ഡ്രാ...

കരസേന റിക്രൂട്ട്മെന്റ്

Image
ഫെബ്രുവരി 20മുതൽ മാർച്ച് 31 വരെ കരസേന റിക്രൂട്ട്മെന്റ് റാലി കണ്ണൂരിൽ   ഫെബ്രുവരി 20മുതൽ മാർച്ച് 31 വരെ കണ്ണൂരിൽ നടത്തുന്ന കരസേന റാലിക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് എന്നീ ജില്ലകളിലുള്ളവർക്കും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കും അപേക്ഷിക്കാം.  സോൾജ്യർ ജനറൽ ഡ്യൂട്ടി(ആൾ ആംസ്), സോൾജ്യർ ടെക്നിക്കൽ, സോൾജ്യർ ടെക്നേഴ്സിങ് അസിസ്റ്റന്റ്(എഎംസി)/ നേഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, സോൾജ്യർ ക്ലർക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ/ ഇൻവന്ററി മാനേജ്മെന്റ് (ആൾആംസ്), സോൾജ്യർ ട്രേഡ്സ്മാൻ പത്താം ക്ലാസ്സ് ജയിച്ചവർക്ക്(ഡ്രെസ്സർ, ഷെഫ്, സ്റ്റുവാർഡ്,സപ്പോർട് സ്റ്റാഫ്(ഇആർ), വാഷർമാൻ,ആർടിഫിഷ്യൽ വുഡ്വർക്), സോൾജ്യർ ട്രേഡ്സ്മാൻ(ആൾആംസ്) എട്ടാം ക്ലാസ്സ് ജയിച്ചവർക്ക്(മെസ്കീപ്പർ ആൻഡ് ഹൗസ് കീപ്പർ) എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി 2021 ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.   യോഗ്യത, പ്രായം തുടങ്ങി വിശദവിവരത്തിന് www.joinindianarmy.nic.in