സേനയിൽ പ്ലസ്ടുക്കാർക്ക് അവസരം.(NDA &NA) അവസാനതീയതി 19.01.2021

സേനയിൽ പ്ലസ്ടുക്കാർക്ക് അവസരം. (NDA & NA)


നാഷണൽ ഡിഫൻസ് അക്കാദമി (NDA) & നേവൽ അക്കാദമി പരീക്ഷ (I) 2021 ന്  യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ആകെ 400 ഒഴിവുകളാണുള്ളത്. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു ക്ലാസിൽ പഠിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. അവിവാഹിതരായ പുരുഷന്മാർക്കുമാത്രമേ അപേക്ഷിക്കാനാകൂ. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഏപ്രിൽ 18 -നാണ് പരീക്ഷ .

നാഷണൽ ഡിഫൻസ് അക്കാദമിയിലെ (NDA) ആകെ 370 ഒഴിവിൽ കരസേന 208, വ്യോമസേന 120, നാവികസേന 42 എന്നിങ്ങനെയാണ് ഉള്ളത്. നേവൽ അക്കാദമി കേഡറ്റ് 30 ഒഴിവാണുള്ളത്. അപേക്ഷകർ 2002 ജൂലൈ 2 നും 2005 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷകർക്ക് നിശ്ചിത ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി നൽകണം. അപേക്ഷാഫീസ് 100 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാർ ഫീസടക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : 2021 ജനുവരി 19.


വിശദവിവരങ്ങൾക്കും നോട്ടിഫിക്കേഷനും സന്ദർശിക്കുക: www.upsc.gov.in

Comments

Popular posts from this blog

വ്യോമസേനയിൽ എയർമെൻ : അവസാന തീയതി 7 ഫെബ്രുവരി , 2021

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം (KPSC) അവസാന തീയതി : 03.02.2021.