ഇന്ത്യ റിസർവ്വ് ബറ്റാലിയൻ കമാൻഡോ വിംഗ് (പോലീസ് കോൺസ്റ്റബിൾ) . അവസാന തീയതി - 18.05.2022
ഇന്ത്യ റിസർവ്വ് ബറ്റാലിയൻ കമാൻഡോ വിംഗ് (പോലീസ് കോൺസ്റ്റബിൾ)

കേരള PSC ഇന്ത്യ റിസർവ്വ് ബറ്റാലിയൻ കമാൻഡോ വിംഗ് (പോലീസ് കോൺസ്റ്റബിൾ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു (കേറ്റഗറി നമ്പർ : 136/2022). ഒഴിവുകൾ 198 + 1 NCA SCCC. അടിസ്ഥാന ശമ്പളം Rs31100 - 66800. പ്രായപരിധി - 01.01.2022 ന് 18 വയസ് തികയേണ്ടതും 22 വയസ് തികഞ്ഞിരിക്കാൻ പാടുള്ളതുമല്ല. പ്രായപരിധിയിൽ ഒരു പ്രത്യേക വിഭാഗത്തിനും ഇളവുകൾ അനുവദിക്കുന്നതല്ല. വിദ്യാഭ്യാസ യോഗ്യത - എസ്.എസ്.എൽ.സി യോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. ശാരീരിക യോഗ്യതകൾ - ഉയരം 167cm , നെഞ്ചളവ് 81cm (മറ്റ് ശാരീരിക യോഗ്യതകൾ അറിയുവാൻ നോട്ടിഫിക്കേഷൻ കാണുക).
എൻഡ്യൂറൻസ് ടെസ്റ്റ് (ക്വാളിഫയിംഗ്), എഴുത്തു പരീക്ഷ / ഒ.എം.ആർ പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ വഴിയാണ് ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ് . അപേക്ഷിക്കേണ്ട അവസാന തീയതി - 18.05.2022 ബുധനാഴ്ച അർദ്ധരാത്രി 12 മണിവരെ. PSC യുടെ താഴെ തന്നിരിക്കുന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. www.keralapsc.gov.in
Comments
Post a Comment